19 March Tuesday

കമ്യൂണിസ്റ്റ് നേതാവ് ടി ഗോവിന്ദ പണിക്കര്‍ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jul 7, 2022

തളിപ്പൊയില്‍> കമ്യൂണിസ്റ്റ് നേതാവ് ടി ഗോവിന്ദപണിക്കര്‍ (86) അന്തരിച്ചു. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി തില്ലങ്കേരി ലോക്കല്‍ കമ്മറ്റി അംഗമായിരുന്നു. ദേശാഭിമാനി പേരാവൂര്‍ ഏരിയ ലേഖകന്‍, സ്റ്റഡി സര്‍ക്കിള്‍ അംഗം,കേരള കോ-ഓപ്പറേറ്റീവ് ഇരിട്ടി ഏരിയ സെക്രട്ടറി,സിപിഐ എം മണത്തണ ഫര്‍ക്ക വളണ്ടിയര്‍ കോര്‍ അംഗം, മുഴക്കുന്ന് ഗ്രാമീണ വായനശാല സെക്രട്ടറി,ദീര്‍ഘകാലം സിപിഐ എം മുഴക്കുന്ന് ബ്രാഞ്ച് അംഗം എന്നി നിലകളില്‍  പ്രവര്‍ത്തിച്ചു. ഇരിട്ടി കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്കില്‍ ക്യാഷ്യര്‍ ആയാണ് ജോലിയില്‍ നിന്നും വിരമിച്ചത്.

ഭാര്യ: ലീല. മക്കള്‍: ടി പി സുധാകരന്‍(നവകേരളം കര്‍മ്മപദ്ധതി സംസ്ഥാന കണ്‍സള്‍ട്ടന്റ്, ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ സംസ്ഥാന സെക്രട്ടറി), ദിനമണി,രാജേഷ് (ആര്‍ട്ടിസ്റ്റ്)പരേതനായ രാധാകൃഷ്ണന്‍. മരുമക്കള്‍: റോജ, വത്സന്‍ ബീന,ദിവ്യ

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top