26 April Friday

സൈബി ജോസ് ഹാജരായ കേസിലെ ജാമ്യ ഉത്തരവ്‌ പിൻവലിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023

കൊച്ചി> ജഡ്‌ജിക്ക്‌ കെെക്കൂലി നൽകാനെന്ന വ്യാജേന അഭിഭാഷകൻ പണം വാങ്ങിയെന്ന് ആരോപണം ഉയർന്ന കേസിൽ ജാമ്യ ഉത്തരവ് ഹൈക്കോടതി പിൻവലിച്ചു.
ഹൈക്കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ്‌ സൈബി ജോസ് കിടങ്ങൂർ ഹാജരായ  കേസിലെ ഉത്തരവാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ പിൻവലിച്ചത്.

പട്ടികവിഭാഗത്തിൽപ്പെട്ടവരെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന കേസിൽ പരാതിക്കാരുടെ വാദം കേട്ടില്ലെന്ന് കോടതി കണ്ടെത്തി. റാന്നി മക്കപ്പുഴ ബൈജു സെബാസ്റ്റ്യൻ, ജിജാ വർഗീസ് എന്നിവർ പ്രതികളായ കേസിൽ 2022 ഏപ്രിൽ 29ന് പുറപ്പെടുവിച്ച ജാമ്യ ഉത്തരവാണ് പിൻവലിച്ചത്.
ജാമ്യാപേക്ഷ കോടതി പിന്നീട് പരിഗണിക്കാൻ മാറ്റി. 2021 ഒക്ടോബർ 21നാണ്‌ കേസിനാസ്‌പദമായ സംഭവം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top