29 March Friday

സ്വപ്നയുടെ ‘സാറ്റലൈറ്റ്‌ 
ഭീകരൻ’കഥയും പൊളിഞ്ഞു ; മാധ്യമങ്ങളും കൈവിട്ടു

സ്വന്തം ലേഖകൻUpdated: Tuesday Aug 9, 2022

തിരുവനന്തപുരം> ഞെട്ടിക്കുന്ന വെളിപ്പെടുത്തലെന്ന്‌ പറഞ്ഞ്‌ തിങ്കളാഴ്‌ച സ്വപ്ന സുരേഷ്‌ നടത്തിയ ‘സാറ്റലൈറ്റ്‌ ഫോൺ ’ കഥകളും പൊളിഞ്ഞു. യുഎഇ സർക്കാർ ഉദ്യോഗസ്ഥനായ ഗസാൻ മുഹമ്മദ്‌ അലാവി അൽ ജെഫ്രിക്‌ അഷാഷ്‌മിയെ ഭീകരനാക്കിയായിരുന്നു കഥകൾ. എന്നാൽ, നുണകളും അർധ സത്യങ്ങളും അടങ്ങിയതാണ്‌ "വെളിപ്പെടുത്തലുക'ളെന്ന്‌ വസ്തുതകൾ തെളിയിക്കുന്നു. അതിനാൽ സ്വപ്നയുടെ പത്രസമ്മേളനങ്ങൾക്ക്‌ വൻപ്രധാന്യം നൽകിയിരുന്ന മാധ്യമങ്ങളടക്കം അതിൽനിന്ന്‌ പിന്മാറി.

2017ൽ ആണ്‌ യുഎഇ പൗരൻ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായത്‌. അന്ന്‌ രക്ഷപ്പെടാൻ മുഖ്യമന്ത്രിയുടെ ഓഫീസ്‌ സഹായിച്ചെന്നാണ് ആരോപണം. ഇതിൽ എവിടെയും മുഖ്യമന്ത്രിയുടെ ഓഫീസിന്‌ ബന്ധമുണ്ടെന്ന്‌ തെളിയിക്കാനുള്ള വസ്തുതകളില്ല. അതേസമയം, യുഎഇയിലെ ഉയർന്ന ഉദ്യോഗസ്ഥനെ ഒരടിസ്ഥാനമില്ലാതെ ഭീകരനായി മുദ്രകുത്തുകയും ചെയ്തു. 

അന്ന്‌ വസ്തുതകൾ ബോധ്യപ്പെട്ട്‌ കോടതി എഫ്‌ഐആർ റദ്ദാക്കിയതോടെയാണ്‌ യുഎഇ ഉദ്യോഗസ്ഥന്‌ മടങ്ങാൻ കഴിഞ്ഞത്‌. അദ്ദേഹം എന്തെങ്കിലും കുറ്റം ചെയ്തതായി കോടതി കണ്ടെത്തിയിട്ടില്ല. തീവ്രവാദത്തിന്റെയോ രാജ്യദ്രോഹത്തിന്റെയോ ഒരംശവും എവിടെയും ആരോപിക്കപ്പെട്ടില്ല. അന്ന്‌ നിയമസഹായം നൽകിയത് യുഡിഎഫ് സർക്കാരിന്റെ കാലത്ത് അഡ്വക്കേറ്റ് ജനറലായിരുന്ന കെ പി ദണ്ഡപാണിയുടെയും മകൻ അഡ്വക്കേറ്റ് മില്ലു ദണ്ഡപാണിയുടെയും കമ്പനിയാണ്‌. ഈ കാര്യം വെളിപ്പെടുത്തലിലില്ല. 2017 ജൂലൈ അഞ്ചിന് കോൺസുലേറ്റ്‌ നൽകിയ സത്യവാങ്‌മൂലം എഴുതിയത്‌ സ്വപ്ന തന്നെയാണ്‌. ഇദ്ദേഹത്തെ കോടതിക്ക് മുമ്പാകെ ഹാജരാക്കുമെന്നതിന്റെ ഉത്തരവാദിത്വം തങ്ങൾ ഏറ്റെടുക്കുന്നതായും അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും സത്യവാങ്മൂലത്തിലുണ്ട്‌. പൂർണമായും കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾമാത്രമാണ്‌ നടന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top