29 March Friday

സ്വപ്‌ന പ്രധാനമന്ത്രിക്ക് കത്തയച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 22, 2022

പാലക്കാട്‌> സ്വർണക്കടത്തുകേസ്‌ സിബിഐ അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കേസിലെ പ്രതി സ്വപ്‌ന സുരേഷ്‌ പ്രധാനമന്ത്രിക്ക്‌ കത്തയച്ചു. കസ്‌റ്റംസും എൻഐഎയും അന്വേഷിച്ചിട്ടും യാഥാർഥ്യങ്ങൾ വെളിച്ചത്തുവന്നില്ല. ഇഡി ഇപ്പോഴാണ്‌ ശരിയായ അന്വേഷണം ആരംഭിച്ചത്.

രഹസ്യമൊഴി നൽകിയതിന്റെ പേരിൽ തന്നെയും അഭിഭാഷകനെയും എച്ച്‌ആർഡിഎസിനെയും ദ്രോഹിക്കുന്നതായും പ്രധാനമന്ത്രിയെ നേരിൽ കാണാൻ അനുവദിക്കണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്‌. ബിജെപിയുമായുള്ള ഒത്തുകളിയുടെ ഭാഗമായാണ് പ്രധാനമന്ത്രിക്ക്  സ്വപ്നയുടെ കത്ത്. ആർഎസ്‌എസ്‌ നിയന്ത്രണത്തിലുള്ള എച്ച്‌ആർഡിഎസിന്റെ ലെറ്റർ ഹെഡിലാണ്‌ സ്വപ്‌ന പ്രധാനമന്ത്രിക്ക്‌ കത്തയച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top