19 April Friday

രഹസ്യ മൊഴി തിരുത്തിക്കാന്‍ ശ്രമിച്ചെന്ന കേസ്: ഷാജ് കിരണും ഇബ്രാഹിമും പ്രതിയല്ലെന്ന് സര്‍ക്കാര്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jun 14, 2022

കൊച്ചി> സ്വര്‍ണക്കടത്ത് കേസ്  പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴി തിരുത്തിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ദല്ലാള്‍ ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും പ്രതിയല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കന്റോണ്‍മെന്റ് പൊലീസ് കേസടുത്തേക്കുമെന്നും അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടന്നും ചൂണ്ടിക്കാട്ടി ഇരുവരും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി തീര്‍പ്പാക്കി. ജസ്റ്റീസ് വിജു വി എബ്രഹാമാണ് ഹര്‍ജി പരിഗണിച്ചത്.

നോട്ടീസ് നല്‍കിയേ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാവൂ എന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സ്വപ്ന സുരേഷിന്റെ മൊഴിയും വെളിപ്പെടുത്തലും സര്‍ക്കാരിനെതിരെ നടന്ന ഗൂഢാലോചനയാണന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പൊലീസിന് പരാതി നല്‍കിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ ബോധിപ്പിച്ചു.

രാഷ്ട്രീയ താല്‍പര്യത്തിനു വേണ്ടി ഗൂഢാലോചന നടത്തി തങ്ങളെ തന്ത്രപരമായി കുടുക്കിയതാണന്നും സൗഹൃദപരമായി നടന്ന സംഭാഷണം റെക്കോര്‍ഡ് ചെയ്ത് കൃത്രിമം നടത്തി പ്രചരിപ്പിച്ചുവെന്നും ഹര്‍ജിയില്‍ വ്യക്തമാക്കി. തങ്ങള്‍ നിരപരാധികളാണന്നും ഷാജ് കിരണ് നിരവധി അസുഖങ്ങള്‍ ഉണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. പൊലീസുമായി സഹകരിക്കാന്‍ തയ്യാറാണന്നും ഉപാധികള്‍ അനുസരിച്ചോളാമെന്നും ജാമ്യം നല്‍കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top