25 April Thursday

സ്വർണക്കടത്ത്‌ കേസ്‌: സ്വപ്ന സുരേഷിന്റെ ജാമ്യവ്യവസ്ഥയിൽ ഇളവ്‌; എറണാകുളം വിടാൻ അനുമതി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 23, 2021

ഫയൽ ചിത്രം

കൊച്ചി > സ്വർണക്കടത്ത്‌ കേസിൽ പ്രതി സ്വപ്‌ന സുരേഷിന്‌ ജാമ്യവ്യവസ്ഥകളിൽ ഇളവ്‌. സ്വപ്‌നയ്‌ക്ക്‌ എറണാകുളം ജില്ല വിട്ടുപോകാം. എന്നാൽ കേരളത്തിന്‌ പുറത്തുപോകാൻ അനുമതിയില്ല. എറണാകുളം പ്രിൻസിപ്പിൽ സെഷൻസ്‌ കോടതിയുടെതാണ്‌ ഉത്തരവ്‌.

സ്വർണക്കടത്ത്‌ കേസുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാടിൽ സ്വപ്‌ന‌യ്‌ക്ക് നേരത്തെ തന്നെ ജാമ്യം ലഭിച്ചിരുന്നു. മുൻകൂർ അനുമതിയില്ലാതെ എറണാകുളം ജില്ല വിട്ടുപോകരുതെന്ന വ്യവസ്ഥയോടെയാണ്‌ കോടതി ജാമ്യം അനുവദിച്ചിരുന്നത്‌.

തിരുവനന്തപുരത്തെ വീട്ടിൽ പോകാൻ ഈ വ്യവസ്ഥ നീക്കണമെന്ന്‌ സ്വപ്‌ന സുരേഷ്‌ ആവശ്യപ്പെട്ടിരുന്നു. സ്വപ്‌നയുടെ ആവശ്യത്തിൽ എതിർപ്പില്ലെന്നും എന്നാൽ കേരളം വിട്ടുപോകാൻ മുൻകൂർ അനുമതി വാങ്ങണമെന്നും എൻഫോഴ്‌സ്‌മെന്റും കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top