25 April Thursday

സ്വപ്‌ന വീണ്ടും മുൻകൂർ ജാമ്യത്തിന്‌ ഹൈക്കോടതിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022

കൊച്ചി> സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ഹൈക്കോടതിയിൽ പുതിയ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. ഗൂഢാലോചനയും കലാപശ്രമവും ആരോപിച്ച് കന്റോൺമെന്റ്‌ പൊലീസ് എടുത്ത കേസിൽ ചോദ്യം ചെയ്യാൻ നോട്ടീസ് ലഭിച്ചെന്നും അതിൽ ജാമ്യമില്ലാവകുപ്പ് ചുമത്തിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. അറസ്റ്റ് ചെയ്ത്‌ പീഡിപ്പിക്കാനാണ് പൊലീസിന്റെ ശ്രമമെന്നും ഹർജിയിൽ പറയുന്നു.
ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് ആദ്യം കേസെടുത്തത്.

മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും സർക്കാരിന്റെയും പ്രതിഛായ തകർക്കാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി കെ ടി ജലീൽ നൽകിയ പരാതിയിലായിരുന്നു ആദ്യ കേസ്. ഇരുവിഭാഗങ്ങൾ തമ്മിൽ കലാപം ഉണ്ടാക്കാൻ ശ്രമിച്ചതിന് അഡ്വ. സി പി പ്രമോദ് നൽകിയ പരാതിയിലാണ്‌ രണ്ടാമത്തെ കേസ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top