06 July Sunday

'ഇവിടൊന്നും വേണ്ട്രാ, കെ റെയിൽ വേണ്ട്രാ, ഇജ്ജാതി നല്ലതൊന്നും കേരളത്തിന് വേണ്ട്രാ'; സ്വാമി സന്ദീപാനന്ദഗിരി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022

കൊച്ചി> കെ റെയിൽ പദ്ധതിക്കെതിരെയും സംസ്ഥാനത്തെ വിവസന പദ്ധതികൾക്കുമെതിരെ ഉയരുന്ന യുക്തിരഹിതമായ വിമർശനങ്ങൾക്കെതിരെ പരിഹാസവുമായി സ്വാമി സന്ദീപാനന്ദ​ഗിരി. ഇവിടൊന്നും വേണ്ട്രാ, കെ റെയിൽ വേണ്ട്രാ...കെ ഫോൺ വേണ്ട്രാ GAIL പൈപ്പ് വേണ്ട്രാ, ഇജ്ജാതി നല്ലതൊന്നും കേരളത്തിന് വേണ്ട്രാ... അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

പെറ്റ തള്ള പോലും സഹിക്കാത്ത ചാണകത്തിൽ കുളിച്ചിട്ട് costumes വലിച്ചു കേറ്റി തേരാ പാരാ നടന്നിട്ടും പാത്രം കൊട്ടി ശംഖ് വിളിച്ച് ബാങ്കിൽ ക്യൂ നിന്നത് മിച്ചം 15 ലക്ഷം no reply എന്നാലും, ഇവിടൊന്നും വേണ്ട്രാ എന്നും അദ്ദേഹം കുറിച്ചു.


ഫെയ്സ്ബുക്ക് കുറിപ്പ്


“ഇവിടൊന്നും വേണ്ട്രാ”
കെ റെയിൽ വേണ്ട്രാ...കെ ഫോൺ വേണ്ട്രാ GAIL പൈപ്പ് വേണ്ട്രാ
ഇജ്ജാതി നല്ലതൊന്നും കേരളത്തിന് വേണ്ട്രാ
love വേണ്ട്രാ..നമുക്ക് വേണ്ട്രാ
ഇവിടെ അല്ലേലും scene മൊത്തം contra
മുട്ടി മുട്ടി മാസ്ക്കിടാതെ നടക്കാൻ
തൊട്ടൊരുമ്മി ഇരിക്കാൻ
24/7 full dating കളിക്കാൻ
ന്നാലും കെഫോൺ വേണ്ട്രാ
silverline വേണ്ട്രാ...കെഎഫ് വേണ്ട്രാ
ഇവിടെ അല്ലേലും scene മൊത്തം contra
പ്രളയം വന്നപ്പോ
കഷ്ടപ്പെട്ട് ബുദ്ധിമുട്ടി.
നിപ്പയും കോവിഡും
പുറകെ നടന്നിട്ടും
വല വീശി എറിഞ്ഞിട്ടും
വിട്ടുകൊടുക്കില്ലെന്നു പറഞ്ഞ് ചേർത്ത് പിടിച്ച പിണ്രായി വിജയൻ വേണ്ട്രാ.
കിറ്റ് വേണ്ട്രാ പെൻഷൻ വേണ്ട്രാ
ഇവിടെ അല്ലേലും scene മൊത്തം contra
പെറ്റ തള്ള പോലും സഹിക്കാത്ത ചാണകത്തിൽ കുളിച്ചിട്ട്
costumes വലിച്ചു കേറ്റി തേരാ പാരാ നടന്നിട്ടും
പാത്രം കൊട്ടി ശംഖ് വിളിച്ച് ബാങ്കിൽ ക്യൂ നിന്നത് മിച്ചം
15 ലക്ഷം no reply എന്നാലും,
ഇവിടൊന്നും വേണ്ട്രാ......

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top