28 March Thursday

കോഴിക്കോട്‌ സ്വകാര്യ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം; ഏഴുപേർ ആശുപത്രിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 25, 2021

കോഴിക്കോട് > കോഴിക്കോട്‌ സ്വകാര്യ ഹോസ്‌റ്റലിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം. അവശരായ ഏഴ് വിദ്യാർഥിനികളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റയീസ് മെഡിക്കൽ എൻജിനിയറിങ് കോച്ചിങ് സെന്ററിന്റെ പെരുമണ്ണയിലെ ഹോസ്റ്റലിൽ താമസിക്കുന്ന ഏഴ് പേർക്കാണ് അസുഖ ബാധയുള്ളത്. ശ്വാസതടസ്സവും തലവേദനയും ചർദിയുമാണ് പ്രധാനമായുമുള്ളത്. ഈ ലക്ഷണങ്ങൾ നിപായുടെയും കോവിഡിന്റെയും ആയതിനാൽ ഇതുമായി ബന്ധപ്പെട്ട പരിശോധനയും നടത്തുന്നുണ്ട്.

കൂടുതൽ അവശരായ രണ്ടുപേരെ ഐസിയുവിലേക്കും മറ്റുള്ളവരെ ഐസൊലേഷൻ വാർഡിലേക്കും മാറ്റി. ജില്ലാ കലക്ടറുടെ നേത്യത്വത്തിൽ വകുപ്പ് തലവൻമാരുടെ യോഗം ചേരുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top