23 April Tuesday

ട്വന്റി ഫോർ ന്യൂസ്‌ എഡിറ്റർ സുജയ പാര്‍വതിയെ സസ്‌പെന്‍ഡ്‌ ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Thursday Mar 9, 2023

photo credit:sujaya parvathy s twitter

തിരുവനന്തപുരം > ട്വന്റി ഫോർ ന്യൂസിന്റെ ന്യൂസ് എഡിറ്റര്‍ സുജയ പാര്‍വതിയെ ചാനലിൽനിന്ന്‌ സസ്‌പെൻഡ്‌ ചെയ്‌തു. വ്യാജ പീഡന പരാതി നൽകിയതിനാണ്‌ നടപടിയെന്നാണ്‌ സൂചന. അസിസ്‌റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എഡിറ്റർ വി അരവിന്ദിനെതിരെ പീഡന പരാതി നൽകിയതിന്മേൽ സ്ഥാപനം നടത്തിയ അന്വേഷണത്തിൽ പരാതി വ്യാജമെന്ന്‌ കണ്ടെത്തുകയും സുജയക്കെതിരെ നടപടി സ്വീകരിക്കുകയുമായിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം സുജയ ബിജെപിയുടെ ട്രേഡ് യൂണിയന്‍ സംഘടനയായ ബിഎംഎസിന്റെ പരിപാടിയില്‍ പങ്കെടുത്ത്‌ താന്‍ സംഘിയെന്ന് പ്രഖ്യാപിച്ചിരുന്നു. ബിഎംഎസ് ആദരിക്കപ്പെടേണ്ട സംഘടനയാണെന്നും മോദിയുടെ ഭരണനേട്ടങ്ങള്‍ അവഗണിക്കാനാകില്ലെന്നും ഇവര്‍ തട്ടിവിട്ടു. ഏത് കോര്‍പറേറ്റ് സംവിധാനത്തിന് കീഴില്‍ ജോലി ചെയ്യേണ്ടി വന്നാലും  തന്റെ നയവും നിലപാടും അത് തന്നെയായിരിക്കുമെന്നും അവര്‍ പറഞ്ഞു. മുമ്പ് ഏഷ്യാനെറ്റ് ന്യൂസില്‍ ജോലി ചെയ്യുമ്പോഴും പരസ്യമായി സംഘപരിവാര്‍ ചായ്‌വ് പ്രകടിപ്പിച്ചിരുന്നു. സംഘ്‌പരിവാർ വേദിയിലെ പ്രസംഗം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുമ്പോളാണ്‌ ചാനലിന്റെ നടപടിയും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top