27 April Saturday

വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ പ്രിൻസിപ്പലിന് സസ്‌പെൻഷൻ

വെബ് ഡെസ്‌ക്‌Updated: Tuesday May 23, 2023

തിരുവനന്തപുരം> ​ഗവേഷക വിദ്യാർഥിനിയോട് ലൈം​ഗിക ഉദ്ദേശ്യത്തോടെ പെരുമാറിയ അധ്യാപകന് സസ്‌പെൻഷൻ. പന്തളം എൻഎസ്എസ് കോളേജ് പ്രിൻസിപ്പളായിരുന്ന നന്ത്യത്ത് ​ഗോപാലകൃഷ്ണനെയാണ് കേരള സർവകലാശാല സിൻഡിക്കറ്റിന്റെ ശുപാർശയിൽ മാനേജ്മെന്റ് സസ്‌പെൻഡ് ചെയ്‌തത്. ​2021ൽ ഗോപാലകൃഷ്‌ണൻ തിരുവനന്തപുരം എംജി കോളേജിലെ മലയാളം വിഭാ​ഗം അധ്യാപകനായിരുന്ന സമയത്താണ് ​ഗവേഷക വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയത്.

വിദ്യാർഥിനിയോട് ഒറ്റയ്ക്ക് വീട്ടിലേക്ക് വരാനും കാറിൽ ഒപ്പം സഞ്ചരിക്കണമെന്നും ആവശ്യപ്പെട്ടതടക്കം ആദ്യം കോളേജ് പ്രിൻസിപ്പലിന് പരാതി നൽകി. എന്നാൽ, ഇയാൾക്കെതിരെ നടപടിയെടുത്തില്ല. തുടർന്നാണ് എസ്എഫ്ഐ യൂണിറ്റ് വഴി യൂണിവേഴ്സിറ്റിക്ക് നേരിട്ട് പരാതി നൽകിയത്. ഇതോടെ ​പെൺകുട്ടിക്ക്‌ ​ഗൈഡിനെ മാറ്റി നൽകി. എന്നാൽ, അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന ആവശ്യത്തിൽ പെൺകുട്ടി ഉറച്ചുനിന്നു.

കഴിഞ്ഞദിവസം നടന്ന സിൻഡിക്കറ്റ് യോ​ഗത്തിൽ അധ്യാപകന്റെ ​ഗൈഡ്ഷിപ്‌ റദ്ദാക്കാൻ നടപടി സ്വീകരിക്കുകയും നടപടിയെടുക്കണമെന്ന് കോളേജ് മാനേജ്മെന്റിനോട് നിർ​ദേശിക്കുകയും ചെയ്തു. നന്ത്യത്ത് ​ഗോപാലകൃഷ്ണനിൽനിന്ന് പല വിദ്യാർഥികൾക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും പരാതിപ്പെടാൻ ആരും തയ്യാറായിരുന്നില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top