25 April Thursday

പൊലീസുകാരെ ആക്രമിച്ചു; ടി സിദ്ദിഖിന്റെ ഗൺമാന് സസ്‌പെൻഷൻ

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022


കൽപ്പറ്റ
വയനാട്ടിൽ യുഡിഎഫ്‌ പ്രവർത്തകർക്കൊപ്പം പൊലീസുകാരെ ആക്രമിച്ച ടി സിദ്ദിഖ്‌ എംഎൽഎയുടെ ഗൺമാന്‌ സസ്‌പെൻഷൻ. ജില്ലാ പൊലീസ്‌ ഹെഡ്‌ ക്വാർട്ടറിലെ സ്‌മിബിനെയാണ്‌ ജില്ലാ പൊലീസ്‌ മേധാവി അർവിന്ദ്‌ സുകുമാർ  സസ്‌പെൻഡ്‌ ചെയ്‌തത്‌.

കൽപ്പറ്റയിൽ ശനിയാഴ്‌ച  യുഡിഎഫ്‌ നടത്തിയ വ്യാപക അക്രമത്തിൽ സ്‌മിബിനുമുണ്ടായിരുന്നു.   എംപി ഓഫീസിൽ സംഘർഷമുണ്ടായ വെള്ളിയാഴ്‌ച സ്‌മിബിൻ പൊലീസുകാരെയും  കൈയേറ്റം ചെയ്‌തു. ക്രമസമാധാന ചുമതല നിർവഹിക്കുന്ന പൊലീസുകാരെ യുഡിഎഫ്‌ പ്രവർത്തകർക്കൊപ്പം തള്ളിമാറ്റി, കോളറിന്‌ കുത്തിപ്പിടിച്ചു. പൊലീസുകാരനെ അടിച്ച്‌ ലാത്തി തട്ടിയെടുത്തതിന്റെ ദൃശ്യങ്ങളും ചാനലുകളിൽ വന്നിരുന്നു. ഇയാൾക്കെതിരെ  വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top