ആലുവ> ചാരായം വാറ്റിയ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ആലുവ ട്രാഫിക് സ്റ്റേഷനിലെ സി.പി.ഒ ജോയ് ആന്റണിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. എക്‌സൈസിന്റെയും പൊലീസിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
എറണാകുളം റൂറല്‍ എസ്.പി വിവേക് കുമാറാണ് സസ്‌പെന്‍ഡ് ചെയ്തത്.എക്‌സൈസ് സംഘത്തിന്റെ പരിശോധനയ്ക്ക് പിന്നാലെ ഒളിവില്‍ പോയ ജോയ് ആന്റണിയെ കണ്ടെത്താന്‍ പൊലീസിനായിട്ടില്ല.
കഴിഞ്ഞദിവസം പറവൂര്‍ എക്‌സൈസ് സംഘം ജോയ് ആന്റണിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ എട്ട് ലിറ്റര്‍ വാറ്റും 35 ലിറ്റര്‍ കോടയും പിടിച്ചെടുത്തിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..