20 April Saturday

മാനത്തെ വിസ്മയമായി
 സൂര്യകിരൺ , വിരിഞ്ഞത്‌ വിസ്‌മയക്കാഴ്‌ചകൾ ; വ്യോമാഭ്യാസം കാണാൻ ആയിരങ്ങൾ

സ്വന്തം ലേഖകൻUpdated: Sunday Feb 5, 2023

തിരുവനന്തപുരം ശംഖുംമുഖം കടൽത്തീരത്ത് വ്യോമസേനയുടെ സൂര്യകിരൺ ടീം നടത്തിയ വ്യോമാഭ്യാസപ്രകടനം ഫോട്ടോ: ഷിബിൻ ചെറുകര


തിരുവനന്തപുരം
വൈമാനികരുടെ അഭ്യാസപ്രകടനത്തിൽ മാനത്ത്‌ വിരിഞ്ഞത്‌ വിസ്‌മയക്കാഴ്‌ചകൾ.  മേഘക്കൂട്ടങ്ങൾക്കിടയിൽ മറഞ്ഞിരുന്നും പറന്നിറങ്ങിയും അവർ വിസ്മയത്തിന്റെ ഹൃദയരേഖകൾ ആകാശത്ത്‌ വരച്ചിട്ടു. കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിൽ പറന്നുയർന്നും നീലാകാശത്ത്‌ ചിത്രം തീർത്തുമുള്ള വ്യോമാഭ്യാസം കാണാൻ ആയിരങ്ങളാണ്‌ കടൽക്കരയിലെത്തിയത്‌.


 

ഭാരതീയ വ്യോമസേന സംസ്ഥാന സർക്കാരിന്റെ ഏകോപനത്തോടെയാണ്‌  സൂര്യകിരൺ വ്യോമാഭ്യാസം സംഘടിപ്പിച്ചത്‌. സൂര്യകിരൺ എയറോബാറ്റിക്‌ ടീമാണ്‌ അഭ്യാസപ്രകടനം നടത്തിയത്‌. ഹോക് വിഭാഗത്തിൽപ്പെട്ട ഒമ്പത്‌ വിമാനം വിവിധ ഫോർമേഷനുകളിലെത്തി. വ്യോമാഭ്യാസത്തിലെ കൃത്യതയുള്ള ക്ലോസ് ഫോർമേഷന്റെ ഉജ്വലവും ഗംഭീരവുമായ പ്രദർശനവും  പ്രൊഫഷണലിസവുമെല്ലാം ഗ്രൂപ്പ് ക്യാപ്റ്റൻ ജി എസ് ധില്ലന്റെ നേതൃത്വത്തിലുള്ള വൈമാനികർ ആകാശത്ത്‌ വരച്ചിട്ടു. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് ഇന്ത്യയിൽ നിർമിക്കുന്ന ഹോക് വിമാനങ്ങളാണ്‌ പറത്തിയത്‌.

സൂര്യകിരൺ ടീമിനെ  മന്ത്രി ശിവൻകുട്ടി ഉപഹാരം നൽകി ആദരിച്ചു. മേയർ ആര്യ രാജേന്ദ്രനും വ്യോമസേന, കരസേന, തീരസംരക്ഷണസേന എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ രണ്ട്‌ കപ്പൽ സുരക്ഷയ്‌ക്കായി വിന്യസിച്ചിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top