തിരുവനന്തപുരം> എതിർപ്പുകൾക്കൊടുവിൽ കൊൽക്കത്ത സത്യജിത് റേ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ പദവിയേറ്റെടുക്കാൻ തീരുമാനിച്ച് സുരേഷ് ഗോപി. തൃശൂർ ലോക്‌സഭാ സീറ്റിൽ മത്സരിക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ തീരുമാനത്തോട് ഇടഞ്ഞുനിൽക്കുകയായിരുന്നു സുരേഷ് ഗോപി. വ്യാഴാഴ്‌ച ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് ചുമതലയേറ്റെടുക്കും എന്നറിയിച്ചത്. ശമ്പളവും മറ്റ് ആനുകൂല്യവും കൈപ്പറ്റില്ലെന്നും രാഷ്‌ട്രീയത്തിൽ തുടരുമെന്നും കുറിപ്പിൽ പറയുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..