17 September Wednesday

സുരേഷ് ഗോപിക്ക് കോവിഡ്

വെബ് ഡെസ്‌ക്‌Updated: Wednesday Jan 19, 2022

നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിക്ക് കോവിഡ് സ്ഥിരീകരിച്ചു. സുരേഷ് ഗോപി തന്നെയാണ് രോഗബാധിതനായ വിവരം സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെച്ചത്.

എല്ലാ സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തെങ്കിലും കോവിഡ് പോസിറ്റീവായി. ഇപ്പോള്‍ ക്വാറന്റീനിലാണ്. ചെറിയ പനിയുണ്ടെങ്കിലും സുഖമായിരിക്കുന്നു, മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

എല്ലാവരും കര്‍ശനമായി സാമൂഹിക അകലം പാലിച്ച് കൂട്ടം ചേരാതിരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. നിങ്ങള്‍ സുരക്ഷിതരായിരിക്കുക. മറ്റുള്ളവരേയും സുരക്ഷിതരാക്കുകയെന്നും സുരേഷ് ഗോപി കുറിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top