27 April Saturday

ബാങ്കിംഗ് നിയന്ത്രണ നിയമ ഭേദഗതി: സംസ്ഥാനം സുപ്രീം കോടതിയിലേയ്ക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021

കൊച്ചി> ബാങ്കിംഗ് നിയന്ത്രണ നിയമത്തിലെ ഭേദഗതികള്‍  കേരളം സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യും. തുടര്‍ നടപടികളുടെ ഭാഗമായി  നിയമമന്ത്രി പി രാജീവ്, സഹകരണ മന്ത്രി വി എന്‍  വാസവന്‍ എന്നിവര്‍  അഡ്വക്കറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണകുറുപ്പുമായും മുതിര്‍ന്ന സര്‍ക്കാര്‍ അഭിഭാഷകരുമായും ചര്‍ച്ച നടത്തി.

പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി എ ഷാജി,  മുഖ്യമന്ത്രിയുടെ പ്രത്യേക നിയമോപദേഷ്ടാവ് കെ കെ രവീന്ദ്രനാഥ്, സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരായ പി പി താജുദീന്‍, പി ബി ഹൂദ്, സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ വി മനു, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ റജിസ്ട്രാര്‍ പി ബി നൂഹ്  മറ്റ് സഹകരണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ഭരണഘടനനയുടെ 131, 32 അനുഛേദങ്ങള്‍ പ്രകാരം സുപ്രീം കോടതിയെ സമീപിക്കാനാണ് തീരുമാനം. സഹകരണം സംസ്ഥാന വിഷയമായതിനാല്‍ കേന്ദ്ര വിഷയമായ ബാങ്കിംഗ് ഉപയോഗിച്ച് സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തിന് കടിഞ്ഞാണിടുന്നത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണ് .

97-ാം ഭരണഘടനാ ഭേദഗതി സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ ആദായ നികുതി നിയമത്തിലും ബാങ്കിംഗ് നിയമത്തിലും സര്‍ഫാസി നിയമത്തിലും ഭേദഗതി കൊണ്ടുവന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top