27 April Saturday

‘പാർട്‌ ടൈം ജീവനക്കാർ തുല്യവേതനത്തിന്‌ അർഹരല്ല’

വെബ് ഡെസ്‌ക്‌Updated: Tuesday Oct 12, 2021


കൊച്ചി
സ്ഥിരം ജീവനക്കാരെപ്പോലെ തുല്യജോലിക്ക്‌ തുല്യവേതനത്തിന്‌ പാർട്‌ ടൈം താൽക്കാലിക ജീവനക്കാർ അർഹരല്ലെന്ന്‌ സുപ്രീംകോടതി. സർക്കാർ സ്ഥാപനങ്ങളിൽ ഇല്ലാത്ത തസ്‌തികയിൽ താൽക്കാലിക കണ്ടിൻജന്റ്‌ വിഭാഗം ജീവനക്കാരെ നിയമിക്കുന്നതും സ്ഥിരപ്പെടുത്താനുള്ള ക്രമവൽക്കരണനയം തീരുമാനിക്കുന്നതും സർക്കാരുകളുടെ സവിശേഷ അധികാരമാണ്‌. അതിൽ ഇടപെടാൻ  ഹൈക്കോടതികൾക്ക്‌ അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.

ഇത്തരം സ്ഥാപനങ്ങളിലെ പാർട്‌ ടൈം താൽക്കാലിക ജീവനക്കാർക്ക്‌ അതേ തസ്‌തികയിലെ സ്ഥിരം ജീവനക്കാർക്കൊപ്പം  ശമ്പളത്തിനും അർഹതയില്ല. പഞ്ചാബ്‌, ഹരിയാന ഹൈക്കോടതികളുടെ വിധിയിൽ കേന്ദ്രസർക്കാർ സമർപ്പിച്ച അപ്പീലിലാണ്‌ ജസ്‌റ്റിസുമാരായ എം ആർ ഷാ, എ എസ്‌ ബൊപ്പണ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്‌ ഉത്തരവിട്ടത്‌. 

ചണ്ഡീഗഢിലെ പോസ്‌റ്റ്‌ ഓഫീസിൽ ഇരുപതിലധികം വർഷമായി ജോലി ചെയ്യുന്ന ശുചീകരണത്തൊഴിലാളിയെ സ്ഥിരപ്പെടുത്താൻ ക്രമവൽക്കരണനയം പുനഃപരിശോധിക്കാനും തസ്‌തിക സൃഷ്ടിക്കാനും ഹൈക്കോടതി നൽകിയ ഉത്തരവ്‌ റദ്ദാക്കിയാണ്‌ സുപ്രീംകോടതിയുടെ നിരീക്ഷണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top