25 April Thursday

വിക്ടോറിയ ഗൗരിയുടെ നിയമനം: സുപ്രീം കോടതിയില്‍ വാദം ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023

ന്യൂഡല്‍ഹി> വിക്ടോറിയ ഗൗരിയെ ജഡ്ജിയായി നിയമിക്കാനുള്ള സുപ്രീംകോടതി കൊളീജിയം ശുപാര്‍ശക്കെതിരായ ഹര്‍ജിയില്‍ വാദം തുടങ്ങി.ബിജെപി മഹിള മോര്‍ച്ച നേതാവുകൂടിയായ വിക്ടോറിയയെ മദ്രാസ് ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി നിയമിച്ചതിനെതിരായ ഹര്‍ജിയിലാണ് അടിയന്തിരമായി വാദം കേള്‍ക്കുന്നത്

സുപ്രീംകോടതിയുടെ പ്രത്യേക സിറ്റിംഗിലൂടെയാണ്  വാദം കേള്‍ക്കുന്നത്. ജഞ്ജീവി ഖന്ന, ബി ആര്‍  ഗവായ് എന്നിവരടങ്ങുന്ന ബെഞ്ചാണ്  വാദം കേള്‍ക്കുന്നത്.  ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് രാവിലെ 9.15ന് ഹര്‍ജി പരിഗണിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. ക്രിസ്ത്യന്‍, മുസ്‌ലിം വിഭാഗങ്ങള്‍ക്കെതിരെ വിദ്വേഷപ്രസംഗം നടത്തിയെന്ന ആരോപണ നിഴലിലുള്ള ഗൗരിയെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണു ജഡ്ജിയായി നിയമിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തിടുക്കപ്പെട്ട തീരുമാനം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top