ന്യൂഡൽഹി> പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ ജാമ്യം നൽകണമെന്ന മോൻസൺ മാവുങ്കലിന്റെ ആവശ്യം തള്ളി സുപ്രീംകോടതി. പ്രതിക്കെതിരെയുള്ള ആരോപണങ്ങൾ ഗുരുതരമാണെന്ന് നിരീക്ഷിച്ച ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നൽകാൻ വിസമ്മതിച്ചത്.
കോടതി നിരീക്ഷണങ്ങളെത്തുടർന്ന് ജാമ്യ ഹർജി മോൻസൺ പിൻവലിച്ചു. ഓഫീസ് ജീവനക്കാരന്റെ മകളെ പീഡിപ്പിച്ചെന്നാണ് കേസ്. പുരാവസ്‌തു തട്ടിപ്പ് പിടിക്കപ്പെട്ടതിനുപിന്നാലെയാണ് പീഡനം പുറത്തുവന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..