ന്യൂഡൽഹി
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിലെ ഹൈക്കോടതി നടപടി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് കെ ബാബു നൽകിയ അപേക്ഷ സുപ്രീംകോടതി തള്ളി. ബാബുവിന്റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്‌ത് എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എം സ്വരാജ് സമർപ്പിച്ച ഹർജിയിലെ നടപടികൾ ഹൈക്കോടതിക്ക് തുടരാമെന്നും വിഷയത്തിൽ ഇടപെടാനില്ലെന്നും ജസ്റ്റിസ് അനിരുദ്ധ ബോസ്, ഭേല എം ത്രിവേദി എന്നിവരുടെ ബെഞ്ച് വ്യക്‌തമാക്കി. അഡ്വ. പി വി ദിനേശ് സ്വരാജിനായി ഹാജരായി.
അയ്യപ്പന്റെ ചിത്രമുള്ള വോട്ടർ സ്ലിപ്പ് വിതരണം ചെയ്‌തതിന് പുറമേ സ്വരാജ് ജയിച്ചാൽ അയ്യപ്പന്റെ തോൽവിയാണെന്നുമായിരുന്നു തെരഞ്ഞെടുപ്പ് സമയത്തെ ബാബുവിന്റെ പ്രചാരണം. മതത്തെ ഉപയോഗിച്ച് വോട്ട് തേടിയത് ജനപ്രാതിനിധ്യനിയമത്തിന്റെ ലംഘനമാണെന്നും ബാബുവിന്റെ വിജയം അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണ് സ്വരാജിന്റെ ഹർജി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..