28 March Thursday

നെല്ല്‌സംഭരണം: തടസ്സം നീങ്ങി; കർഷകർക്ക്‌ 155 കോടി വിതരണം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 7, 2023

തിരുവനന്തപുരം > നെല്ല്‌ സംഭരിച്ച വകയിൽ കർഷകർക്ക്‌ തുക നൽകുന്നതിനുള്ള തടസ്സങ്ങൾ നീങ്ങിയെന്ന് സപ്ലൈകോ. ബുധനാഴ്‌ച വൈകിട്ട്‌ വരെ 155 കോടി നൽകി. നെല്ലിന്റെ വില കർഷകർക്ക് നൽകാൻ കാലതാമസം നേരിട്ടതിനെ തുടർന്ന് സർക്കാർ ഇടപെടലുകളിലൂടെ 700 കോടി രൂപ പിആർഎസ് (നെല്ലെടുപ്പ്‌ രശീത്‌) വായ്‌പയായി എസ്ബിഐ, കാനറ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവ വഴി നൽകാൻ തീരുമാനിച്ചിരുന്നു. ഇതിനായി ബാങ്കുകളുമായി സപ്ലൈകോ ധാരണാപത്രത്തിൽ ഒപ്പിടുകയും ചെയ്‌തു.

തുക വിതരണം ചെയ്യേണ്ട കർഷകരുടെ പൂർണ വിവരങ്ങൾ സപ്ലൈകോ ബാങ്കുകൾക്ക് ഉടനെ കൈമാറിയെങ്കിലും എസ്ബിഐ, ഫെഡറൽ ബാങ്കുകൾ തുക വിതരണം ചെയ്‌ത് തുടങ്ങിയിരുന്നില്ല. വായ്‌പ നൽകുന്നതിനുള്ള സോഫ്റ്റ്‌വെയർ, ബാങ്കുകളിൽ ഡെവലപ്പ് ചെയ്യാനുള്ള സാങ്കേതിക തടസ്സമാണ് കാലതാമസമുണ്ടാകാൻ കാരണം. ഇത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുകയും ചൊവ്വ മുതൽ പിആർഎസ് വായ്‌പയായി തുകവിതരണം ആരംഭിക്കുകയും ചെയ്‌തു. കാനറാ ബാങ്ക് വഴി 10955 കർഷകർക്ക്  129 കോടി രൂപയും എസ് ബി ഐ വഴി 125 കർഷകർക്ക് രണ്ട് കോടി രൂപയും, ഫെഡറൽ ബാങ്ക് വഴി 1743 കർഷകർക്ക് 23.65 കോടി രൂപയുമാണ്‌ വിതരണം ചെയ്‌തത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top