20 April Saturday

സൂപ്പർനോവയെ പകർത്തി 
എൽപിഎസ്‌സി ശാസ്‌ത്രജ്ഞർ

വെബ് ഡെസ്‌ക്‌Updated: Wednesday May 24, 2023


തിരുവനന്തപുരം
പത്തു കോടി പ്രകാശവർഷം അകലെയുള്ള സൂപ്പർനോവയുടെ ചിത്രം സാധാരണ കാമറയിൽ പകർത്തി വലിയമല എൽപിഎസ്‌സിയിലെ ശാസ്‌ത്രജ്ഞർ. പിൻവീൽ ഗാലക്സിയിൽ (എം101) അടുത്തിടെ കണ്ടെത്തിയ എസ്‌എൻ 2023 ഐഎക്‌സ്‌എഫ്‌ എന്ന ടൈപ്പ്‌ 2 സൂപ്പർനോവയുടെ ചിത്രമാണ്‌ ഇവർ പകർത്തിയത്‌.

സാധാരണ ശക്തിയേറിയ ദൂരദർശിനികളുടെ സഹായത്തോടെയാണ്‌ ഇത്തരം ചിത്രങ്ങൾ എടുക്കുക. തിങ്കളാഴ്‌ച പുലർച്ചെ ആകാശനിരീക്ഷണം നടത്തവെയാണ്‌  ജ്യോതിശാസ്ത്രജ്ഞരായ കിരൺ മോഹൻ,  ഫഹദ് ബിൻ അബ്ദുൾ ഹാസിസ്, വിശാഖ് ശശിധരൻ എന്നിവർ ചിത്രം പകർത്തിയത്‌. സ്‌കൈ ട്രാക്കിങ്‌ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ഇത്‌.

ജാപ്പനീസ്‌ അമച്വർ ജ്യോതിശാസ്ത്രജ്ഞനായ കൊയിച്ചി ഇറ്റഗാക്കി മെയ് 19-നാണ്‌ എസ്‌എൻ 2023 ഐഎക്‌സ്‌എഫ്‌ സൂപ്പർനോവയെ ആദ്യമായി കണ്ടെത്തിയത്‌. ഒരു കൂറ്റൻ നക്ഷത്രത്തിന്റെ സ്‌ഫോടനത്തോടെയുള്ള നാശമാണ്‌ ഈ പ്രതിഭാസം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top