19 April Friday

മെട്രോ സ്‌റ്റേഷനുകളിൽ സൂപ്പർമാർക്കറ്റുകൾ വരുന്നു

സ്വന്തം ലേഖകൻUpdated: Thursday Nov 18, 2021

കൊച്ചി > കൊച്ചി മെട്രോ സ്‌റ്റേഷനുകളിൽ സൂപ്പർമാർക്കറ്റുകൾ വരുന്നു. സ്ഥലമുള്ള സ്‌റ്റേഷനുകളിൽ കെട്ടിടത്തിനുള്ളിൽ മാർക്കറ്റ്‌ തുടങ്ങാം. സ്ഥലസൗകര്യം ഇല്ലാത്തിടത്ത്‌ ഭൂമി പാട്ടവ്യവസ്ഥയിൽ നൽകുമെന്ന്‌ കെഎംആർഎൽ അധികൃതർ പറഞ്ഞു.

കൊച്ചി കപ്പൽശാലയിൽ പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റിന്റെ മാതൃകയാകും മെട്രോ സ്‌റ്റേഷനുകളിൽ പിന്തുടരുക. ആലുവ, ഇടപ്പള്ളി,  പാലാരിവട്ടം, കലൂർ സ്റ്റേഷൻ കെട്ടിടങ്ങളിൽ സ്ഥലസൗകര്യമുണ്ട്‌. സൂപ്പർമാർക്കറ്റിനായി കെഎംആർഎൽ അപേക്ഷകൾ ക്ഷണിച്ചു. 30 വരെ അപേക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top