26 April Friday

എംപിയെ ജില്ലാ ക്യാമ്പില്‍ വിമര്‍ശിച്ചു; യൂത്ത് കോണ്‍​ഗ്രസ് മണ്ഡലം പ്രസിഡന്റിനെ പുറത്താക്കി

സ്വന്തം ലേഖകൻUpdated: Thursday Mar 16, 2023
പാലക്കാട് > യൂത്ത്‌ കോൺഗ്രസ്‌ തരൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് സുനില്‍ ചുവട്ടുപാടത്തെ യൂത്ത് കോണ്‍​ഗ്രസില്‍നിന്ന് പുറത്താക്കി. രമ്യ ഹരിദാസ് എംപിയെ ജില്ലാ ക്യാമ്പില്‍ വിമര്‍ശിച്ചതിനെത്തുടര്‍ന്നാണ് അന്വേഷണ വിധേയമായി പുറത്താക്കിയത്. സുനിലിനെ കെപിസിസി പ്രസി‍ഡന്റ് കെ സുധാകരന്‍ നേരത്തെ പുറത്താക്കാൻ നിർദേശിച്ചിരുന്നു.
 
ഇതിനുശേഷവും സുനില്‍ സ്ഥാനത്ത് തുടര്‍ന്നു. ഇതോടെ രമ്യ ഹരിദാസ് യൂത്ത് കോണ്‍​ഗ്രസ് സംസ്ഥാന നേതൃത്വത്തെ സമീപിച്ചു. പിന്നീടാണ് സുനിലിനെ പുറത്താക്കിയതായി യൂത്ത് കോണ്‍​ഗ്രസ് വാർത്താക്കുറിപ്പിൽ അറിയിച്ചത്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top