06 December Wednesday

ആറു വയസുള്ള മകളുമായി പുഴയിൽ ചാടിയ അച്ഛന്റെ മൃതദേഹം ലഭിച്ചു; കുട്ടിക്കായി തിരച്ചിൽ തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022

കൊച്ചി> ആറ് വയസ്സുകാരിയായ മകളുമായി ആലുവ പെരിയാറിൽ ചാടിയ അച്ഛന്റെ മൃതദേഹം കണ്ടെത്തി. കുട്ടിക്കായി തെരച്ചിൽ തുടരുന്നു. ചെങ്ങമനാട് പുതുവാശേരി മല്ലിശേരി പറമ്പിൽ സ്വദേശി ലൈജുവാണ് മകൾ ആര്യനന്ദയുമായി പുഴയിൽ ചാടിയത്. ആലുവ സെൻ്റ് ഫ്രാൻസിസ് സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്  ആര്യ നന്ദ.

ഇന്ന് രാവിലെയാണ് ആലുവ മാർത്താണ്ഡവർമ്മ പാലത്തിനു മുകളിൽ നിന്ന് മകളുമായി ലൈജു പുഴയിലേക്ക് ചാടിയത്. സാമ്പത്തിക ബാധ്യതയാണ് ലൈജുവിനെ പുഴയില്‍ ചാടാന്‍ പ്രേരിപ്പിച്ചതെന്ന് കരുതുന്നു.

ലെെജുവിന്റെ ഭാര്യ വിദേശത്താണ്. കുടുംബ വാട്സ്ആപ് ഗ്രൂപ്പിൽ ക്ഷമാപണം നടത്തി പോസ്റ്റിട്ട ശേഷമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ലൈജുവിന്റെ  രണ്ടാമത്തെ മകളാണ് ആര്യ നന്ദ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top