24 April Wednesday

ഏലൂരിൽ വിദ്യാർഥി തീകൊളുത്തി മരിച്ച നിലയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022

കളമശേരി > ഏലൂർ വടക്കും ഭാഗത്ത് വിദ്യാർഥിയെ തീകൊളുത്തി മരിച്ച നിലയിൽ. കുഴിക്കണ്ടം തെയ്യത്തും പറമ്പിൽ പരേതനായ രവിയുടെ മകൾ രമ്യ (18) ആണ് മരിച്ചത്. കുന്നുംപുറം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് ടു വിദ്യാർഥിനിയാണ്. വിവാഹം ഉറപ്പിച്ചിരുന്നു.

ഏലൂർ നഗരസഭാ ഓഫീസിന് സമീപം ലോട്ടറി വിൽപന നടത്തിയിരുന്ന അമ്മ ലത ശനിയാഴ്‌ച വൈകീട്ട് അഞ്ചോടെ വീട്ടിലെത്തിയപ്പോഴാണ് കളി മുറിയിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ നിലയിൽ കണ്ടത്. മുറി അകത്ത് നിന്ന് കുറ്റിയിട്ടിരുന്നു. എറണാകുളം ഗവ. മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരിച്ചു. ഏലൂർ പൊലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top