19 April Friday

ഭാര്യയുമായി പിണങ്ങിയ യുവാവ്‌ പൊലീസ് സ്റ്റേഷൻ വളപ്പിൽ ആത്മഹത്യക്ക്‌ ശ്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Dec 7, 2022
ഫറോക്ക് > ഭാര്യയുമായി പിണങ്ങിയെത്തിയ യുവാവ് ഫറോക്ക്‌ പൊലീസ് സ്റ്റേഷൻ വളപ്പിൽ ശരീരത്തിൽ പെട്രോളൊഴിച്ച് ആത്മഹത്യക്ക്‌ ശ്രമിച്ചു. കുണ്ടായിത്തോടിന് സമീപം  നാത്തൂനിപ്പാടത്ത്‌ വാടക വീട്ടിൽ താമസിക്കുന്ന കല്ലായ് സ്വദേശി മധുക്കൽ വീട്ടിൽ യൂനസ് (40) ആണ്‌  ആത്മഹത്യക്ക്‌ ശ്രമിച്ചത്. ചൊവ്വ വൈകിട്ട് 4.15 നായിരുന്നു സംഭവം.
 
സ്റ്റേഷന് മുമ്പിലെത്തിയ ഇയാൾ കൈയിൽ കരുതിയ പെട്രോൾ ശരീരത്തിൽ ഒഴിക്കുന്നതുകണ്ട പൊലീസ്  മീഞ്ചന്ത അഗ്‌നിരക്ഷാസേനയിൽ അറിയിക്കുകയായിരുന്നു. അഗ്‌നിരക്ഷാസേനാംഗങ്ങൾ എത്തി ശരീരത്തിലെ പെട്രോൾ നീക്കം ചെയ്‌തു. പിന്നീട്‌ ഭാര്യയെയും ബന്ധുക്കളെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി. ഡ്രൈവറായ യുവാവ് വീട്ടിൽ പതിവായി  ഭാര്യയുമായി വഴക്കുണ്ടാക്കാറുണ്ടെന്ന്‌ പൊലീസ് പറഞ്ഞു.  ആത്മഹത്യാശ്രമത്തിന് ഇയാൾക്കെതിരെ കേസെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top