28 March Thursday

ഗൃഹനാഥനെ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: മകളുടെ ഭര്‍ത്താവ് അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Oct 6, 2021

വണ്ടൂര്‍> ഗൃഹനാഥനെ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകളുടെ ഭര്‍ത്താവ് എടവണ്ണ ഒതായി അബ്ദുള്‍ ഹമീദിനെ പൊലീസ് അറസ്റ്റ് ചെയ്തു.അരീക്കോട് കുനിയിലെ ബന്ധുവീട്ടില്‍ പിതാവിനും ഉമ്മക്കുമൊപ്പം ഒളിവില്‍ കഴിയുന്നതിനിടെയാണ് ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ പൊലീസ് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ പിടികൂടിയത്.

 നിലമ്പൂര്‍ സിഐ ടി എസ് ബിനു, എസ് ഐ എം അസൈനാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് അബ്ദുള്‍ ഹമീദിനെ  കസ്റ്റടിയിലെടുത്തത്. മമ്പാട് പഞ്ചായത്തിലെ ചെറുമുണ്ട വീട്ടിക്ക പൊയിലില്‍ ചങ്ങാരായി മൂസകുട്ടിയെ കഴിഞ്ഞ മാസം 23 നാണ് ജോലിചെയ്യുന്ന റബ്ബര്‍ തോട്ടത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടത്. മൂസക്കുട്ടി ആത്മഹത്യ ചെയ്യുന്നതിനു മുമ്പായി ആത്മഹത്യക്ക് പ്രേരിപ്പിച്ച കാരണങ്ങള്‍ തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു.

മൂസക്കുട്ടിയുടെ മകള്‍ ഹിബയെ കഴിഞ്ഞ വര്‍ഷം ജനുവരി ഒന്നിനാണ് എടവണ്ണ ഒതായി അബ്ദുള്‍ ഹമീദിന് വിവാഹം ചെയ്തുനല്‍കിയത്.
വിവാഹ സമയത്ത് ഹിബക്ക് 18 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ നല്‍കിയിരുന്നു. തുടര്‍ന്ന് വിവാഹ സല്‍ക്കാര സമയത്ത് നല്‍കിയ സ്വര്‍ണ്ണാഭരണങ്ങള്‍ പോരാ എന്നുപറഞ്ഞ് ഭര്‍ത്താവിന്റെ ഉപ്പയും ബന്ധുക്കളും വീട്ടിലെത്തി പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പിതാവ് മൂസക്കുട്ടി 6 പവനോളം വീണ്ടും നല്‍കി. എന്നാല്‍, കഴിഞ്ഞ മാസം 16 ന് വൈകുന്നേരം അബ്ദുള്‍ഹമീദും  ഉമ്മയും വീട്ടിലെത്തി വീണ്ടും 10 പവന്‍ നല്‍കിയില്ലെങ്കില്‍ മകളെ മൊഴിചൊല്ലുമെന്നും ഹിബയെ താല്‍ക്കാലിക ഭാര്യയായി മാത്രമെ കരുതിയിട്ടുള്ളൂവെന്നും പറയുകയായിരുന്നു. ഇത് മൂസകുട്ടിയില്‍ വലിയ മനോവിഷമമുണ്ടാക്കി. തുടര്‍ന്നാണ് ആത്മഹത്യയുണ്ടായത്. സംഭവശേഷം മൂസ കുട്ടിയുടെ മകന്‍ ആസിഫില്‍ റില്‍ഷാദ് ഈ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി വണ്ടൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അബ്ദുള്‍ ഹമീദ് അറസ്റ്റിലാകുന്നത്. ഇയാളെ
നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി    

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top