24 April Wednesday

കോളേജിലെ തർക്കം തെരുവിലെത്തി; പാലക്കാട്‌ പുതുശേരിയിൽ വിദ്യാർഥികളെ ബസിൽകയറി മർദിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 19, 2022

പാലക്കാട്‌ > പാലക്കാട് പുതുശ്ശേരിയിൽ ബസ് തടഞ്ഞ് വിദ്യാർഥികളെ മർദിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ കോളജിലെ വിദ്യാർഥികൾക്കാണ് മർദനമേറ്റത്. വിദ്യാർഥികൾ തമ്മിൽ കോളേജിൽ വച്ചുണ്ടായ തർക്കത്തിൽ പുറത്തുനിന്നുള്ളവർ ഇടപെടുകയായിരുന്നു. കോളേജിലുണ്ടായ തർക്കം വിദ്യാർഥികൾ അവരുടെ നാട്ടിലറിയിക്കുകയായിരുന്നു.

ഇവർ പിന്നീട് മറുവിഭാഗത്തിലെ വിദ്യാർഥികൾ വരുന്ന സ്വകാര്യ ബസ് പുതുശേരിയിൽ വച്ച് തടഞ്ഞ്‌ ഒരു സംഘം ആളുകൾ ബസിൽ കയറി മർദിക്കുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല. സംഭവത്തിൽ ഇതുവരെ പൊലീസിൽ പരാതി ലഭിച്ചിട്ടില്ല. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ പൊലീസ് തുടർനടപടികളുമായി മുന്നോട്ടുപോകുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top