02 July Wednesday

വാളയാര്‍ അണക്കെട്ടില്‍ കാണാതായ വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 28, 2021

കടപ്പാട്: കൈരളി ടിവി

പാലക്കാട്>  വാളയാര്‍ അണക്കെട്ടില്‍ കാണാതായ വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. കോയമ്പത്തൂര്‍ കാമരാജ് നഗര്‍ ഷണ്‍മുഖന്റെ മകന്‍ പതിനാറു വയസുള്ള പൂര്‍ണേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സുന്ദരാപുരം സ്വദേശികളായ സഞ്ജയ്, ആന്റോ എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് തമിഴ്നാടിന്റെ ഭാഗത്തുള്ള പിച്ചന്നൂര്‍ മേഖലയില്‍ ഇവര്‍ അണക്കെട്ടില്‍ കുളിക്കാനിറങ്ങിയത്. ചെളിയില്‍ കുടുങ്ങിയ മൂന്ന് പേരും മുങ്ങിത്താഴുകയായിരുന്നു. കോയമ്പത്തൂര്‍ ഒറ്റക്കാല്‍ മണ്ഡപം ഹിന്ദുസ്ഥാന്‍ പോളി ടെക്നിക്കിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top