15 September Monday

ലോകകപ്പ് മത്സരം കാണാൻ പോകുന്നതിനിടെ കിണറ്റിൽ വീണ വിദ്യാർത്ഥി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Dec 4, 2022

മലപ്പുറം> മലപ്പുറം പെരുവള്ളൂരിൽ ലോകകപ്പ് മത്സരം കാണാൻ പോകുന്നതിനിടെ കിണറ്റിൽ വീണ വിദ്യാർത്ഥി മരിച്ചു. നജാത്ത് ഇസ്ലാമിക്‌ സെന്ററിലെ വിദ്യാർഥിയായ മാവൂർ സ്വദേശി നാദിർ (17) ആണ് മരിച്ചത്.

ഇന്നലെ അർദ്ധ രാത്രിയിൽ ആണ് സംഭവം. സ്‌കൂളിന് സമീപത്തുള്ള കിണറ്റിൽ കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നു. മീഞ്ചന്തയിൽ നിന്നും ഫയർഫോഴ്‌സ് എത്തിയാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top