25 April Thursday

അടൂരില്‍ വിദ്യാര്‍ഥികള്‍ക്ക് ക്രൂര മര്‍ദ്ദനം; രണ്ട് പേര്‍ക്കെതിരെ കേസ്

വെബ് ഡെസ്‌ക്‌Updated: Monday Nov 14, 2022

പത്തനംതിട്ട> അടൂര്‍ കടമ്പനാടില്‍ വിദ്യാര്‍ഥികളെ നാട്ടുകാര്‍ നടുറോഡിലിട്ട് മര്‍ദിച്ചു. വിദ്യാര്‍ഥികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ നാട്ടുകാര്‍ ഇടപെടുകയായിരുന്നു. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

പരിക്കേറ്റ മൂന്ന് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.കടമ്പനാട് കെആര്‍കെപിഎം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളായ അസ്ഹര്‍, യാസിന്‍, അസര്‍ എന്നീ വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്.

സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി ദഫ്മുട്ട് പരീശീലനത്തിന് എത്തിയതായിരുന്നു വിദ്യാര്‍ഥികള്‍. ഇത് കഴിഞ്ഞ് മടങ്ങുന്നതിനിടെ വിദ്യാര്‍ഥികള്‍ തമ്മില്‍ റോഡില്‍ വച്ച് ഏറ്റുമുട്ടി. ഇതോട് കൂടിയാണ് പ്രദേശവാസികളായ ഡ്രൈവര്‍മാര്‍ ഇടപെട്ട് നടുറോഡിലിട്ട് കുട്ടികളെ ക്രൂരമായി തല്ലിയത്. സംഭവത്തില്‍ രണ്ട് ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്തു. കൂടുതല്‍ പേര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top