28 March Thursday

തെരുവുനായ വിഷയം; സ്പെഷ്യല്‍ പ്രോജക്‌ടു‌കള്‍ അടിയന്തിരമായി സമര്‍പ്പിക്കാൻ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 21, 2022

തിരുവനന്തപുരം > തെരുവുനായ വിഷയവുമായി ബന്ധപ്പെട്ടുള്ള സ്പെഷ്യല്‍ പ്രോജക്‌ടു‌കള്‍ അടിയന്തിരമായി സമര്‍പ്പിക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയതായി മന്ത്രി എം ബി രാജേഷ് അറിയിച്ചു. ഇതിനായി സുലേഖാ സോഫ്റ്റ് വെയറില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ഭരണസമിതി തീരുമാനമെടുത്ത് നേരിട്ട് പ്രോജക്‌ട് വിവരങ്ങള്‍ രേഖപ്പെടുത്തി നിര്‍വഹണവുമായി മുൻപോട്ട് പോകാം. നിലവിലുള്ള പദ്ധതി തുക കണക്കാക്കാതെ തന്നെ പ്രോജക്‌ടുകള്‍ വെക്കാനാകും. അടുത്ത പദ്ധതി ഭേദഗതി സമയത്ത് ഈ തുക ക്രമീകരിച്ചാല്‍ മതി. തെരുവുനായ വിഷയവുമായി ബന്ധപ്പെട്ട് അടിയന്തര ഇടപെടലുകള്‍ക്കായാണ് നടപടിയെന്ന് മന്ത്രി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top