25 April Thursday

കോഴിക്കോട് വീണ്ടും തെരുവുനായ അക്രമം

വെബ് ഡെസ്‌ക്‌Updated: Sunday Nov 20, 2022

കോഴിക്കോട്> കോഴിക്കോട് പുറമേരിയിലും തൂണേരി വെള്ളൂരിലും തെരുവ് പട്ടിയുടെ പരാക്രമം. 4വയസുകാരന്‍, 6വയസുകാരന്‍ എന്നിങ്ങനെ 3 പേര്‍ക്ക് കടിയേറ്റു. ഉച്ചയോടെ പുറമേരി കുനിങ്ങാട് റോഡില്‍ വീടിനകത്ത് കയറി അടുക്കളയില്‍ ഭക്ഷണം പാചകം ചെയ്യുകയായിരുന്ന വീട്ടമ്മയെ തെരുവ് നായ അക്രമിച്ചു.പുത്തലത്ത് താഴെ കമല (51)യെയാണ് നായ അക്രമിച്ചത്.

ഇതിന് പിന്നാലെ പുറമേരി ടൗണ്‍ പരിസരത്ത് വീടിനകത്ത് കളിക്കുകയായിരുന്ന നാല് വയസുകാരന്‍ പടിഞ്ഞാറെ മുതുവാട്ട് രാജേഷിന്റെ മകന്‍ നെഹന്‍ കൃഷ്ണന്‍ (4) നെയും നായ അക്രമിച്ചു. തൂണേരി വെള്ളൂരില്‍ മീത്തലെ കാട്ടില്‍ രഞ്ജിത്തിന്റെ മകനാണ് പിന്നീട് കടിയേറ്റത്.

പരിക്കേറ്റ കുട്ടികളെ നാദാപുരം ഗവ ആശുപത്രിയിലെ ചികില്‍സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കടിച്ച നായ ഓടി
പോയതായി നാട്ടുകാര്‍ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top