16 September Tuesday

സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023

കണ്ണൂര്‍>സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. കണ്ണൂരില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിക്ക് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റു. കണ്ണൂരും പത്തനംതിട്ടയിലുമാണ്  ആക്രമണമുണ്ടായത്. പത്തനംതിട്ടയില്‍ ലോട്ടറി വില്‍പ്പനക്കാരിക്കാണ് തെരുവുനായയുടെ കടിയേറ്റത്. പത്തനംതിട്ട പെരുനാട് സ്വദേശി ഉഷാകുമാരിക്കാണ് പരിക്കേറ്റത്.

കണ്ണൂര് ചമ്പാട് സ്വദേശിയായ പത്തുവയസ്സുകാരന്‍ മുഹമ്മദ് റഫാന്‍ റഹീസിനാണ് പരിക്കേറ്റത്. കൈക്കും കാലിനും ആഴത്തില്‍ കടിയേറ്റു. റഫാനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top