26 April Friday

മാസ്‌ക്‌ മുതൽ റോബോട്ട്‌ വരെ; കോവിഡ്‌ പ്രതിസന്ധിക്കിടയിലും കുതിച്ച്‌ സ്‌റ്റാർട്ടപ്പ്‌

മിൽജിത്‌ രവീന്ദ്രൻUpdated: Sunday Aug 2, 2020

തിരുവനന്തപുരം > കോവിഡ്‌ പ്രതിസന്ധിക്കിടയിലും സംസ്ഥാനത്തെ സ്‌റ്റാർട്ടപ്പുകളുടെ കുതിപ്പ്‌ തുടരുന്നു. ഈവർഷം ജൂലൈവരെ 329 കോടി രൂപയുടെ നിക്ഷേപം സ്‌റ്റാർട്ടപ്പുകൾ നേടി‌. കോവിഡ്‌ പ്രതിരോധത്തിലൂന്നിയ ആശയങ്ങൾ ആവിഷ്‌കരിച്ചാണ്‌ സ്‌റ്റാർട്ടപ്പുകൾ മികവ്‌ തെളിയിച്ചത്‌. പതിനഞ്ചിലധികം സ്‌റ്റാർട്ടപ്പുകൾ ‌ പ്രതിരോധ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചു. ഉൽപ്പന്നങ്ങൾ ലോകശ്രദ്ധയാകർഷിച്ചതോടെയാണ്‌ നിക്ഷേപം കൂടിയത്‌.

 ഈ ഉൽപ്പ‌ന്നങ്ങൾ കോവിഡ്‌ പ്രതിരോധത്തിനായി സംസ്ഥാന സർക്കാരും ഉപയോഗിച്ചു. ഫെയ്‌സ്‌ ഷീൽഡും മാസ്‌കും മൊബൈൽ ആപ്ലിക്കേഷനുകളും തുടങ്ങി റോബോട്ടുകൾവരെ വിവിധ സ്‌റ്റാർട്ടപ്പുകൾ പുറത്തിറക്കി. സംസ്ഥാന സർക്കാർ ഉപയോഗിക്കുന്ന ജിഒകെ ഡയറക്‌ട്‌‌ മൊബൈൽ ആപ്ലിക്കേഷൻ ക്യുകോപ്പി എന്ന സ്‌റ്റാർട്ടപ്പാണ്‌ വികസിപ്പിച്ചത്‌. വീട്ടിലിരുന്ന്‌ ഡോക്‌ടറുടെ സേവനം തേടാവുന്ന ക്വിക്‌ ഡോക്‌ടർ ക്വിക്‌ ഡിആർ ഹെൽത്ത്‌ കെയർ ലിമിറ്റഡ്‌‌ രൂപകൽപ്പന ചെയ്‌തതാണ്‌‌. വിദേശരാജ്യങ്ങളിൽ കുടുങ്ങിപ്പോയവർ അടക്കം പതിനായിരങ്ങൾ ഇത്‌ ഉപയോഗിച്ചു‌.കോവിഡ്‌ രോഗികളുടെയും പ്രഥമ, ദ്വിതീയ സമ്പർക്കത്തിൽ പെട്ടവരുടെയും നിരീക്ഷണത്തിലുള്ളവരുടെയും ഡാറ്റ ലഭ്യമാക്കുന്ന ആപ്ലിക്കേഷൻ പുറത്തിറക്കിയത്‌‌ തോട്ട്‌ റിപ്പിൾസാണ്‌‌.

ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും ഐടി മിഷനും ഈ ആപ്ലിക്കേഷനാണ്‌ ഉപയോഗിക്കുന്നത്‌. ഐസൊലേഷൻ വാർഡുകളിലടക്കം ഉപയോഗിക്കുന്ന റോബോട്ടുകളെ അസിമോവ്‌ റോബോട്ടിക്‌സ്‌ രൂപകൽപ്പന ചെയ്‌തു‌. ഈ റോബോട്ടുകൾ ആരോഗ്യവകുപ്പ്‌ ഉപയോഗിക്കുന്നു. എൻ 95 മാസ്‌ക്‌, വെന്റിലേറ്റർ, തെർമൽ സ്‌ക്രീനർ, ഫെയ്‌സ്‌ഷീൽഡ്‌, മാസ്‌ക്‌ ഡിസ്‌പോസൽ മെഷീൻ അടക്കം വിവിധ സ്‌റ്റാർട്ടപ്പുകൾ വികസിപ്പിച്ചു. ഐബോസം, വിഎസ്‌ടി, അവതാർ, ഹീ ഡിസൈൻ, ജീവവായു തുടങ്ങിയ സ്‌റ്റാർട്ടപ്പുകൾ വിവിധ ഉൽപ്പന്നങ്ങൾ പുറത്തിറക്കി.

നാലുവർഷം 1539 കോടി നിക്ഷേപം:; യുഡിഎഫ്‌ കാലത്ത്‌ -207 കോടി


എൽഡിഎഫ്‌ സർക്കാർ നാലുവർഷം കഴിഞ്ഞപ്പോൾ തന്നെ വിവിധ സ്‌റ്റാർട്ടപ്പുകളിലായി 1539 കോടിയുടെ നിക്ഷേപം ലഭിച്ചു.
അതേസമയം യുഡിഎഫ്‌ സർക്കാരിന്റെ അഞ്ചുവർഷത്തിൽ ഇത്‌ 207 കോടിമാത്രം.‌
 
ഈ വർഷം ആദ്യം കളമശേരിയിലെ സംയോജിത സ്റ്റാർട്ടപ്‌ സമുച്ചയത്തിൽ ആരംഭിച്ച സൂപ്പർ ഫാബ്‌ ലാബ്‌ അമേരിക്കയ്‌ക്കു പുറത്ത്‌ ആദ്യത്തേതാണ്‌. യുഡിഎഫ്‌ സർക്കാരിൽ‌ 300 സ്റ്റാർട്ടപ്പാണ്‌ രജിസ്റ്റർ ചെയ്‌തതെങ്കിൽ ഇപ്പോഴത്‌ 2865 ആയി ഉയർന്നു.
ഇൻകുബേറ്ററുകളുടെ എണ്ണം 18ൽനിന്ന്‌ 42 ആയും ആക്‌സിലറേറ്ററുകളുടെ എണ്ണം ഒന്നിൽനിന്ന്‌ ആറായും ഉയർന്നു. യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ 15 സ്റ്റാർട്ടപ്പിനാണ്‌ അന്തർദേശീയ സഹകരണം ലഭിച്ചതെങ്കിൽ ഇപ്പോഴത്‌ 130 ആയി.


കോവിഡ്‌ കാലത്ത്‌ നിക്ഷേപം ലഭിച്ച
സ്‌റ്റാർട്ടപ്പുകളും നിക്ഷേപവും




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top