19 April Friday

ഫിറോ ജെയിന്റെ കോളേജ്‌ യാത്ര ഇനി സുഗമം; താമസിക്കാൻ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് അനുവദിച്ച്‌ മന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023

സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് അനുവദിച്ച ഉത്തരവ്‌ മന്ത്രി ആർ ബിന്ദു ഫിറോ ജെയിന് കൈമാറുന്നു

തൃശൂർ> ഫിറോ ജെയിന് പഠിക്കാൻ ശാരീരിക വെല്ലുവിളി ഇനി തടസ്സമാകില്ല. കോളേജിലേക്കുള്ള അവന്റെ ദുസ്സഹമായ യാത്രാക്ലേശത്തിന് പരിഹാരം ഉണ്ടാക്കാൻപ്രത്യേക ഉത്തരവിറക്കി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു.  തൃശൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ ഭിന്നശേഷി വിദ്യാര്‍ത്ഥി ഫിറോ ജെയിന്  താമസിക്കാന്‍ പഠനസൗകര്യാര്‍ത്ഥം കോളേജിന് സമീപത്തെ ഒഴിവുള്ള സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് അനുവദിച്ചാണ്‌ ഉത്തരവ്‌.

ഇതേപ്പറ്റി മന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചതിങ്ങനെ:
ഫിറോ ജെയിന് പഠിക്കാൻ ശാരീരിക വെല്ലുവിളി ഇനി തടസ്സമാകില്ല. കോളേജിലേക്കുള്ള അവന്റെ ദുസ്സഹമായ യാത്രാക്ലേശത്തിന് പരിഹാരം ഉണ്ടാക്കിക്കൊടുക്കാൻ കഴിഞ്ഞത് ഇന്നത്തെ വലിയ സന്തോഷം. തൃശൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ ഭിന്നശേഷി വിദ്യാര്‍ത്ഥി ഫിറോ ജെയിന്  താമസിക്കാന്‍ പഠനസൗകര്യാര്‍ത്ഥം കോളേജിന് സമീപത്തെ ഒഴിവുള്ള സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് അനുവദിച്ചു നൽകി.

ബിടെക് ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം വിദ്യാര്‍ത്ഥിയാണ് ഫിറോ ജെയിൻ. ക്വാര്‍ട്ടേഴ്‌സ് അനുവദിച്ചുള്ള ഉത്തരവ് നേരിട്ട് കൈമാറി. ഫിറോ ജെയിന്റെ സാഹചര്യം പ്രത്യേക കേസായി പരിഗണിച്ചാണ് വിദ്യാര്‍ത്ഥി അടങ്ങുന്ന കുടുംബത്തിന് പഠനസൗകര്യാര്‍ത്ഥം, ഒഴിവുള്ള സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ ഒരെണ്ണം കോഴ്‌സ് തീരുന്നതുവരെ അനുവദിച്ചു ഉത്തരവ് ഇറക്കിയത്.

സമൂഹത്തിലെ എല്ലാ മേഖലകളും ഭിന്നശേഷിസൗഹൃദമാക്കണം എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ പഠനസൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും.

ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വികസനപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ഫിറോ ജെയിന്റെ താമസക്കാര്യം കോളേജ് അധികൃതര്‍ ശ്രദ്ധയില്‍പ്പെടുത്തുന്നത്. ഇക്കാര്യം പരിശോധിച്ച് വിദ്യാര്‍ത്ഥിയുടെ വിദ്യാഭ്യാസം മുന്നോട്ടു കൊണ്ടുപോകുന്നതിന് സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെ പ്രത്യേക കേസ് എന്ന നിലയില്‍ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് വിട്ടു നല്‍കാന്‍ നടപടി സ്വീകരിക്കുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top