20 April Saturday

എസ്‌എസ്‌എൽസി 
മൂല്യനിർണയം ഇന്ന്‌ തുടങ്ങും ; 12 പ്രവൃത്തി ദിവസത്തിനുള്ളിൽ പൂർത്തിയാക്കും

വെബ് ഡെസ്‌ക്‌Updated: Thursday May 12, 2022


തിരുവനന്തപുരം
എസ്‌എസ്‌എൽസി മൂല്യനിർണയക്യാമ്പുകൾ വ്യാഴാഴ്‌ച ആരംഭിക്കും. 4,26,999 വിദ്യാർഥികളുടെ ഒമ്പതുവീതം ഉത്തരക്കടലാസിന്റെ മൂല്യനിർണയം 12 പ്രവൃത്തി ദിവസത്തിനുള്ളിൽ പൂർത്തിയാക്കും. ഇതിനുള്ള മുന്നൊരുക്കം പരീക്ഷാഭവൻ പൂർത്തിയാക്കി. 70 ക്യാമ്പിൽ 942 അഡീഷണൽ ചീഫ്‌ എക്‌സാമിനർമാരുടെ നേതൃത്വത്തിൽ 8960 അധ്യാപകരാണ്‌ മൂല്യനിർണയം നടത്തുക. 27ന്‌ അവസാനിക്കും.

മൂല്യനിർണയത്തിന്‌ അധ്യാപകക്ഷാമമെന്ന വാർത്ത തെറ്റാണെന്ന്‌ പരീക്ഷാഭവൻ അറിയിച്ചു. ആവശ്യമുള്ളതിന്റെ ഇരട്ടിയിലേറെ അധ്യാപകരാണ്‌ ക്യാമ്പിൽ ചേരാൻ അപേക്ഷിച്ചിട്ടുള്ളത്‌. അധ്യാപകക്ഷാമമെന്ന വാർത്ത ദുരുദ്ദേശ്യപരമാണെന്നും പരീക്ഷാഭവൻ അധികൃതർ അറിയിച്ചു.

ഭയപ്പാടിലാക്കിയാൽ 
കർശന നടപടി: മന്ത്രി
പരീക്ഷ, മൂല്യനിർണയം എന്നിവ സംബന്ധിച്ച്‌ വിദ്യാർഥികളെയും രക്ഷിതാക്കളെയും ഭയപ്പാടിലാക്കുന്ന നുണവാർത്ത പ്രചരിപ്പിച്ചാൽ കർശന നടപടി എടുക്കുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വസ്‌തുതയുടെ പിൻബലമില്ലാതെ പരീക്ഷാ സംബന്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിൽനിന്ന്‌ അധ്യാപക സംഘടനകളും മാറിനിൽക്കണമെന്ന്‌ മന്ത്രി അഭ്യർഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top