29 March Friday

എസ്എസ്എല്‍സിക്ക്‌ 98.82 ശതമാനം വിജയം;41,906 പേർക്ക്‌ എ പ്ലസ്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 30, 2020

തിരുവനന്തപുരം> എസ്എസ്എല്‍സി 2020 പരീക്ഷയില്‍ 98.82 ശതമാനം വിജയം. 4.2 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത് 4,17,101  പേരാണ്.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.71 ശതമാനം കൂടുതൽ പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി .  41906 വിദ്യാര്‍ഥികള്‍ക്കാണ് എല്ലാ വിഷയത്തിലും എ പ്ലസ് ഉള്ളത്.

  കഴിഞ്ഞ വര്‍ഷം ഇത് 37,304 ആയിരുന്നു. 4572  കൂടുതല്‍ വിദ്യാര്‍ഥികള്‍ക്കാണ് ഈ വര്‍ഷം അധികമായി എ പ്ലസ് നേടിയത്.1770 വിദ്യര്‍ഥികളാണ് പ്രൈവറ്റ് പരീക്ഷയെഴുതിയത്. വിജയ ശതമാനം 1356. വിജയ ശതമാനം 76.61.

വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യു ജില്ല പത്തനംതിട്ടയാണ്. 99.71 ശതമാനം. ഏറ്റവും കുറവ് വയനാട്, 95.04 ശതമാനം.  വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യഭ്യാസ ജില്ല കുട്ടനാടാണ്. 100 ശതമാനമാണ് വിജയശതമാനം. എറ്റവും കൂടുതല്‍  വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയ ജില്ല മലപ്പുറമാണ്‌

www.prd.kerala.gov.in, http://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, http://results.kerala.nic.in, www.sietkerala.gov.in എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും.

എസ്എസ്എല്‍സി (എച്ച്‌ഐ) ഫലം  http://sslchiexam.kerala.gov.in ലും ടിഎച്ച്എസ്എല്‍സി (എച്ച്‌ഐ) റിസള്‍ട്ട് http://thslchiexam.kerala.gov.in ലും ടിഎച്ച്എസ്എല്‍സി റിസള്‍ട്ട്  http://thslcexam.kerala.gov.inലും എഎച്ച്എസ്എല്‍സി റിസള്‍ട്ട്  http://ahslcexam.kerala.gov.in ലും ലഭിക്കും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പിആര്‍ഡി ലൈവ് ആപ്പിലൂടെയും കൈറ്റ് വിക്ടേഴ്സിന്റെ സഫലം 2020 ആപ്പിലൂടെയും ഫലം അറിയാം.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top