19 March Tuesday

ശ്രീനിവാസൻ വധത്തിൽ 2 പേർ കൂടി പിടിയിൽ; ഇതുവരെ അറസ്‌റ്റിലായത്‌ 25 പേർ

വെബ് ഡെസ്‌ക്‌Updated: Wednesday May 25, 2022

ശ്രീനിവാസൻ

പാലക്കാട്‌ > മേലാമുറിയിൽ ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ട്‌ പ്രതികൾ കൂടി പൊലീസ്‌ പിടിയിൽ. തുണിക്കടയിൽ സെയിൽസ്‌മാനായ പട്ടാമ്പി ഒമിക്കുന്ന്‌ കുന്നത്ത്‌ കെ അലി(55), മരുതൂർ ചപ്പങ്ങത്തൊടി അഷഹഫ്‌(48) എന്നിവരെയാണ്‌ പാലക്കാട്‌ ടൗൺ സൗത്ത്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ഇരുവരും കൊലപാതക ഗൂഢാലോചനയിൽ പങ്കെടുത്തവരാണെന്ന്‌ പൊലീസ്‌ പറഞ്ഞു. പ്രതികളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. ഇതുവരെ കേസിൽ 25 പേരെ അറസ്‌റ്റ്‌ ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top