09 December Saturday

ശ്രീലങ്കയിലെ ഗവർണർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

വെബ് ഡെസ്‌ക്‌Updated: Monday Sep 11, 2023

തിരുവനന്തപുരം > ശ്രീലങ്കയിലെ ഈസ്റ്റേൺ പ്രവിശ്യ ഗവർണ്ണർ സെന്തിൽ തൊണ്ടമൻ മുഖ്യമന്ത്രി പിണറായി വിജയനുമായി നിയമസഭയിലെ ചേംബറിൽ കൂടിക്കാഴ്ച നടത്തി. കോവിഡ് സമയത്തെ കേരളത്തിന്റെ പ്രവർത്തനങ്ങളെയും ലൈഫ് പദ്ധതിയിൽ നിരവധിപേർക്ക് വീട് നൽകിയതിനെയും അദ്ദേഹം അഭിനന്ദിച്ചു. അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയതിനെയും കേരള മോഡൽ വികസനത്തിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രിയെയും അദ്ദേഹം അഭിനന്ദിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top