29 March Friday

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ എസ്എഫ്ഐക്ക് എതിരില്ലാത്ത വിജയം

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023

കാലടി> കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എസ്‌എഫ്ഐ എതിരില്ലാതെ വിജയിച്ചു. പന്മന പ്രാദേശിക കേന്ദ്രത്തിലെ മലയാള വിഭാഗം പിജി വിദ്യാർത്ഥിനി എസ് ജി സരിഗ ചെയർപേഴ്‌സ‌‌ണായി തെരഞ്ഞെടുക്കപ്പെട്ടു.

വൈസ് ചെയർപേഴ്‌സൺ പി വി അഞ്ജന (പയ്യന്നൂർ സെന്റർ), ജനറൽ സെക്രട്ടറി ജെ ശ്രീകുമാർ (മെയിൻ സെന്റർ കാലടി), ജോയിൻ സെക്രട്ടറി (ലേഡി) എം എസ് ശ്രീലക്ഷ്‌മി (മെയിൻ സെന്റർ കാലടി), ജോയിൻ സെക്രട്ടറി ആർ വിഷ്‌ണു (തിരുവനന്തപുരം).

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ഐ വി അഭിനന്ദ് (തിരൂർ), പി എം അശ്വന്ത്  (കോഴിക്കോട് ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top