29 March Friday

ശ്രദ്ധയുടെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന് : സമരം പിൻവലിക്കുന്നതായി വിദ്യാർഥികൾ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 7, 2023

കാഞ്ഞിരപ്പള്ളി > എൻജിനയറിങ് വിദ്യാർഥിനി ശ്രദ്ധയുടെ മരണത്തെതുടർന്ന് അമൽ ജ്യോതി കോളേജിൽ നടത്തി വന്നിരുന്ന സമരം പിൻവലിക്കുന്നതായി വിദ്യാർഥികൾ. ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു, സ​ഹകരണ മന്ത്രി വി എൻ വാസവൻ എന്നിവരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സമരം പിൻവലിക്കാൻ തീരുമാനമായത്.

ശ്രദ്ധയുടെ മരണത്തിന്റെ അന്വേഷണ ചുമതല ക്രൈം ബ്രാഞ്ചിനെ ഏൽപ്പിക്കുമെന്ന് മന്ത്രി ആർ ബിന്ദു അറിയിച്ചു. വിദ്യാർഥികൾ ഉന്നയിച്ച കാര്യങ്ങളെല്ലാം പരി​ഗണിക്കുമെന്നും സംഭവത്തിൽ കൃത്യമായ അന്വേഷണം നടക്കുമെന്നും മന്ത്രി പറഞ്ഞു. ഹോസ്റ്റൽ വാർഡനെ മാറ്റുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടിട്ടുണ്ട്. കോളേജ് തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top