24 April Wednesday

സോളാർ പീഡനക്കേസ്‌; കെ സി വേണുഗോപാലിനെ സിബിഐ ചോദ്യംചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 16, 2022

ന്യൂഡൽഹി > സോളർ പീഡനക്കേസിൽ കോൺഗ്രസ് നേതാവ് കെ സി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്‌തു. ഡൽഹിയിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. 2012 മേയില്‍ ആണ്‌ സംഭവം. അന്ന് മന്ത്രിയായിരുന്ന എ പി അനില്‍കുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസില്‍ വച്ച് വേണുഗോപാല്‍ പീഡിപ്പിച്ചെന്നാണ് പരാതി.

വേണുഗോപാലിന് എതിരെയുള്ള ഡിജിറ്റൽ തെളിവുകളും പരാതിക്കാരി സിബിഐയ്ക്ക് കൈമാറിയിരുന്നു. കേസിൽ ക്രൈംബ്രാഞ്ച് ആണ് ആദ്യം അന്വേഷണം നടത്തിയിരുന്നത്. കഴിഞ്ഞ പിണറായി സർക്കാർ ക്രൈംബ്രാഞ്ചിൽനിന്ന് അന്വേഷണം സിബിഐയ്ക്ക് കൈമാറി. തിരുവനന്തപുരത്തുവച്ച് ചോദ്യം ചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ഡൽഹിയിലേക്ക് മാറ്റുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top