16 July Wednesday

സോളാർ പീഡന കേസ്‌: ഹൈബി ഈഡനെ സിബിഐ ചോദ്യം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Friday May 13, 2022

കൊച്ചി> സോളാർ പീഡന കേസില്‍ ഹൈബി ഈഡൻ എം പിയെ സിബിഐ ചോദ്യം ചെയ്തു.  കൊച്ചിയിലായിരുന്നു ചോദ്യം ചെയ്യൽ.  ഹൈബി ഈഡൻ  എംഎല്‍എ ആയിരുന്നപ്പോൾ താമസിച്ചിരുന്ന എംഎൽഎ  ഹോസ്റ്റലില്‍ സിബിഐ നേരത്തെ തെളിവെടുപ്പ് നടത്തിയിരുന്നു.

പരാതിക്കാരിയുംൊത്താണ്‌ അന്ന്‌ പരിശോധനന നടത്തിയത്‌. ഹോസ്റ്റലിലെ നിള ബ്ലോക്കിലെ 34 നമ്പർ മുറിയാണ്‌ പരിശോധിച്ചത്. 2013 ൽ എംഎൽഎ ആയിരിക്കവെ ഹൈബി ഈഡൻ നിള ബ്ലോക്കിലെ 34 നമ്പർ മുറിയിൽ വെച്ച്  പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം.

ഉമ്മൻചാണ്ടി, കെ സി വേണുഗോപാൽ, അടൂർ പ്രകാശ്, എ.പി അനിൽകുമാ‍ർ, അബ്ദുള്ള കുട്ടി, അനിൽകുമാറിന്‍റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സഹദുള്ള എന്നിവർക്കെതിരെയും പരാതിക്കാരി പീഡനപരാതി നൽകിയിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top