29 March Friday

ക്ഷേമപെൻഷന്‌ 859 കോടി ; വിതരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2022


തിരുവനന്തപുരം
ഈമാസത്തെ ക്ഷേമ പെൻഷൻ വിതരണത്തിന്‌ 858.87 കോടി രൂപ അനുവദിച്ചു. സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണത്തിന്‌ 754.26 കോടിയും ക്ഷേമനിധി ബോർഡ് പെൻഷന്‌ 104.61 കോടി രൂപയും അനുവദിച്ചതായി‌ ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 56.08 ലക്ഷം പേർക്കാണ്‌ പെൻഷൻ ലഭിക്കുക.

ഇതിൽ 49.41 ലക്ഷം പേർക്ക് സാമൂഹ്യസുരക്ഷാ പെൻഷനും 6.67 ലക്ഷം പേർക്ക് ക്ഷേമനിധി പെൻഷനുമാണ്‌. വ്യാഴാഴ്‌ച പെൻഷൻ വിതരണം തുടങ്ങി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top