18 April Thursday

താങ്ങായി സാമൂഹ്യ സുരക്ഷാ പെൻഷൻ ; 4 വർഷത്തിനിടെ 14.92 ലക്ഷം പേർക്ക്‌ കൂടി

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020


സ്വന്തം ലേഖകൻ
എൽഡിഎഫ്‌ സർക്കാർ നാലു വർഷം പൂർത്തിയാക്കുമ്പോൾ സാമൂഹ്യസുരക്ഷാ പെൻഷൻ വാങ്ങുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്‌. 2015–-16ൽ 33.99 ലക്ഷം പേർ  പെൻഷൻ വാങ്ങിയിരുന്നത്‌ 2019–-20ൽ 48.91 ലക്ഷമായി. കൂടിയത് 14.92 ലക്ഷം പേര്‍‌‌. കുറഞ്ഞ പെൻഷൻ 600 രൂപയിൽനിന്ന്‌ 1,300 ആയി ഉയർത്തി.

തദ്ദേശസ്ഥാപനങ്ങൾ വഴി വിതരണം ചെയ്യുന്ന കർഷകത്തൊഴിലാളി പെൻഷൻ, വാർധക്യ പെൻഷൻ, വികലാംഗ പെൻഷൻ, വിധവാ പെൻഷൻ, 50 വയസ്സിനുമുകളിലുള്ള അവിവാഹിതരായ സ്ത്രീകൾക്കുള്ള പെൻഷൻ എന്നിവയിലാണ് ഈ‌ വർധനവ്‌. 2016 ജൂലൈ മുതൽ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കും വീടുകളിൽ നേരിട്ടും പെൻഷൻ എത്തിക്കാൻ  സംവിധാനം ഏർപ്പെടുത്തി. പഞ്ചായത്തുകളിൽ 38.97 ലക്ഷവും നഗരസഭകളിൽ 5.84 ലക്ഷവും കോർപറേഷനുകളിൽ 3.37 ലക്ഷവും പേരാണ്‌ പെൻഷൻ വാങ്ങുന്നത്. 52 ലക്ഷംപേർക്ക്‌ കർഷകത്തൊഴിലാളി പെൻഷനും 25.17 ലക്ഷംപേർക്ക്‌ വയോജന പെൻഷനും ലഭിക്കുന്നു. നാലു ലക്ഷംപേർ വികലാംഗ പെൻഷനും 84896 പേർ അമ്പതു കഴിഞ്ഞ അവിവാഹിതരായ വനിതകൾക്കുള്ള പെൻഷനും 13.56 ലക്ഷം പേർ വിധവാ പെൻഷനും വാങ്ങുന്നു. യുഡിഎഫ്‌ ഭരണകാലത്ത്‌ 2011 മുതൽ 2016 വരെ 8,429 കോടിയാണ്‌ സാമൂഹ്യ സുരക്ഷാ പെൻഷനായി വിതരണം ചെയ്‌തതെങ്കിൽ എൽഡിഎഫ്‌ സർക്കാർ ഇതുവരെ 23,255 കോടി രൂപ വിതരണം ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top