26 April Friday

പെൻഷൻ വിതരണം തുടങ്ങി; ഒന്നാം ഘട്ടത്തിൽ 1209 കോടി രൂപ

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020

തിരുവനന്തപുരം > സാമൂഹ്യസുരക്ഷ, ക്ഷേമ പെൻഷനുകളുടെ ആദ്യഘട്ട വിതരണം തുടങ്ങി. ഒക്ടോബർ, നവംബർ മാസങ്ങളിലെ പെൻഷനാണ്‌ ഗുണഭോക്താക്കൾക്ക്‌ ലഭിച്ചുതുടങ്ങിയത്‌. ഈ ഘട്ടത്തിൽ 1209 കോടി രൂപയാണ്‌ വിതരണം ചെയ്യുക. ഇത്‌ 52 ലക്ഷം പേർക്കാണ്‌ ലഭിക്കുക. 

പെരുമ്പാവൂർ കുണ്ടുകുളം ഖദീജ,   കല്യാണിയമ്മ എന്നിവർ

പെരുമ്പാവൂർ കുണ്ടുകുളം ഖദീജ, കല്യാണിയമ്മ എന്നിവർ

1204 കോടി രൂപയാണ്‌ കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന്‌ ധനവകുപ്പ്‌ അനുവദിച്ചത്‌. സാമുഹ്യസുരക്ഷാ പെൻഷൻ വിതരണത്തിന്‌ അനുവദിച്ച തുക ബാങ്ക്‌ അക്കൗണ്ടുകളിലും തെരഞ്ഞെടുക്കപ്പെട്ട പ്രാഥമിക കാർഷിക വായ്‌പാ സഹകരണ സംഘങ്ങളിലെ ജീവനക്കാർ പെൻഷൻകാരുടെ കൈകളിൽ നേരിട്ടും എത്തിക്കും.

16 ക്ഷേമനിധികളിൽ അംഗങ്ങൾക്കായി 149 കോടി രൂപയുടെ വിതരണവും ആരംഭിച്ചു. 5,46,791 പേർക്കാണ്‌ ഇത്‌ ലഭിക്കുക. അക്കൗണ്ടുകൾ വഴിയും നേരിട്ടും കാലതാമസമില്ലാതെ പെൻഷൻ ലഭ്യമാക്കണമെന്ന്‌ ബോർഡുകളോട്‌ നിർദേശിച്ചിട്ടുണ്ട്‌. രണ്ടാം ഘട്ടത്തിലെ അഞ്ചുമാസത്തെ പെൻഷൻ അടുത്ത ആഴ്‌ച വിതരണം ചെയ്യും. 3060 കോടി രൂപയാണ്‌ ഇതിനായി നീക്കിവയ്‌ക്കുന്നത്‌. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top