27 April Saturday

മുസ്‌ലിം ലീഗിനെ വീണ്ടും എൻഡിഎയിലേക്ക്‌ സ്വാഗതം ചെയ്ത്‌ ശോഭാ സുരേന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021


തൃശൂർ>  മുസ്ലിം ലീഗിനെ ഉള്‍പ്പടെയുള്ള പാര്‍ട്ടികളെ എന്‍ഡിഎ മുന്നണിയിലേക്ക് വീണ്ടും സ്വാഗതം ചെയ്‌ത്‌ ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ.

 മുസ്ലിംലീഗ് ഒരു വര്‍ഗീയ പാര്‍ട്ടിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ദേശീയധാര അംഗീകരിച്ച് ബിജെപി നയിക്കുന്ന എന്‍ഡിഎയൊടൊപ്പം വരാന്‍ തയ്യാറായാല്‍ സ്വീകരിക്കും.കോൺഗ്രസ്‌ മുങ്ങുന്ന കപ്പലാണ്‌. സിപിഐ എമ്മുമായി സഹകരിക്കാൻ ലീഗിന്‌ കഴിയില്ല. ആ സാഹചര്യത്തിൽ ലീഗിന്‌ നല്ലത് എൻഡിഎയുമായി സഹകരിക്കുയാണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

അതേസമയം  ശോഭ സുരേന്ദ്രൻ പറഞ്ഞതിനോട്‌ ലീഗ്‌ പ്രതികരിച്ചിട്ടില്ല. എന്നാൽ ശോഭസുരേന്ദ്രൻ പറഞ്ഞ കാര്യങ്ങൾ തള്ളികളയുന്നായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top